കാഞ്ഞിരപ്പള്ളി : നൂറ്റാണ്ടു'കളുടെ പഴക്കമുള്ള കാഞ്ഞിരപ്പള്ളി നൈനാർപള്ളി ജുമാ മസ്ജിദിന്റെ പ്രവേശന കവാടം ആധുനിക രീതിയിൽ പുനർനിർമ്മിക്കുന്ന ജോലികൾ അവസാനഘട്ടത്തിൽ. കാഞ്ഞിരപ്പള്ളി ഒന്നാം മൈലിൽ പാറയ്ക്കൽ പരേതരായ ഹാജി പി.കെ.മുഹമ്മദ് കാസിമിന്റെയും, ഭാര്യ ഖലീമായുടേയും ഓർമ്മയ്ക്കായി മക്കൾ ഏഴര ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. പ്രവേശന കവാടവും മുകളിൽ മിനാരവും ആധുനിക ലൈറ്റ് സംവിധാനവും കവാടത്തിന്റെ ഇരുവശത്തും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ദേശീയപാത 183ൽ നിന്ന് നൈനാർ പള്ളിയിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശന കവാടമാണിത്. ഈ മാസം അവസാനത്തോടെ ഉദ്ഘാടനം നടക്കും.