കോട്ടയം: പട്ടികജാതി വിദ്യാർത്ഥികളുടെ ലംപ്സംഗ്രാന്റിന് വരുമാന പരിധി നിശ്ചയിച്ച സംസ്ഥാന സർക്കാർ നടപടി പിൻവലിക്കണമെന്ന് അഖിലകേരള ചേരമർ ഹിന്ദുമഹാസഭ (എ.കെ.സി.എച്ച്.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് ആവശ്യപ്പെട്ടു. സഭ ഏറ്റുമാനൂർ യൂണിയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് സജി വള്ളോകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് കൗൺസിൽ അംഗം ഒ.കെ.സാബു, ഡയറക്ടർ ബോർഡ് അംഗം ശശി പണക്കളം, സതീഷ് ശങ്കരേടത്ത്, കോട്ടയം യൂണിയൻ പ്രസിഡന്റ് പി.പി. മനോഹരൻ, സെക്രട്ടറി സുരേന്ദ്രൻ പാമ്പാടി, ഷീലാമ്മ തങ്കച്ചൻ, ബിന്ദു സുരേഷ്, കെ.സി. ബാബു, കെ.ആർ. അജയൻ എന്നിവർ പ്രസംഗിച്ചു.