അടിമാലി: വൃദ്ധയെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.അടിമാലി നമ്പേൽ വീട്ടിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ .കാളിയെ( 65)യാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാളിയുടെ മൃതദേഹത്തിനരികിൽ ടോർച്ചും വാക്കത്തിയും കണ്ടെത്തിയതോടെ ദുരൂഹത സംശയിച്ചു.തുടർന്ന് പോലീസ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനയച്ചു. എന്നാൽ സംഭവത്തിൽ ദുരൂഹത ഇല്ലെന്നും രക്ത സമ്മർദ്ദമേറി തലയിൽ ഞരമ്പ് പൊട്ടിയാണ് കാളിയുടെ മരണം സംഭവിച്ചതെന്നും അടിമാലി സി. ഐ പി കെ സാബു പറഞ്ഞു.സംഭവത്തെപ്പറ്റി പൊലീസ് നൽകുന്ന സൂചന ഇങ്ങനെ: തിങ്കളാഴ്ച്ച രാത്രിയിൽ കാളിയും മകൻ രാജേഷും ഒരുമിച്ചായിരുന്ന അടിമാലിയിൽ നിന്നും വീട്ടിലേക്ക് പോയത്.വീട്ടിലെത്തിയ ശേഷം വീട് നിർമ്മിച്ചതിന്റെ പേരിൽ കാളിയും മകനും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്ന് കാളി വീട്ടിൽ നിന്നും വാക്കത്തിയും ടോർച്ചുമെടുത്ത് പുറത്തേക്കിറങ്ങി പോയി. ഈ സമയത്ത് രക്തസമ്മർദ്ദമേറുകയും മരണം സംഭവിക്കുകയുമായിരുന്നു.