പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ചെറുവള്ളി കുടുംബക്ഷേമ കേന്ദ്രം നവീകരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രമാക്കുന്നതിന് 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റായി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ചിറക്കടവ് പഞ്ചായത്തിലായതിനാൽ പ്രാഥമികാരോഗ്യകേന്ദ്രം അനുവദിച്ചിരുന്നില്ല. പിന്നീട് ആരോഗ്യവകുപ്പ് അനുമതി നൽകിയെങ്കിലും ധനകാര്യ വകുപ്പിന്റെ എതിർപ്പിനെത്തുടർന്നു മുടങ്ങി പോകുകയായിരുന്നു.പദ്ധതി അധികബാദ്ധ്യതയാകുമെന്നായിരുന്നു വാദം.
ചിറക്കടവ് പഞ്ചായത്ത് നിവാസികൾക്ക് ആശ്രയിക്കാവുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഇടയിരിക്കപ്പുഴയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുമാണ്. ചിറക്കടവ് പഞ്ചായത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ഇല്ലത്തതിനാൽ പാലിയേറ്റീവ്, പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. കാഞ്ഞിരപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സൗകര്യപ്രദമായ സമയം നോക്കിയാണ് ഇവയെല്ലാം നടത്തുന്നത്.

പി.എച്ച്.സിയിലേക്ക് വേണ്ടത്

മെഡിക്കൽ ഓഫീസർ

സ്റ്റാഫ് നഴ്‌സ്

ഫാർമിസിസ്റ്റ്

എച്ച്.എസ് ഗ്രേഡ് 2

പാർട്ട് ടൈം സ്വീപ്പർ

ക്ലാർക്ക്, പ്യൂൺ

ഹെൽത്ത് ഇൻസ്‌പെക്ടർ

പബ്ലിക് ഹെൽത്ത് നഴ്‌സ്

 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ

5 കുടുംബക്ഷേമ കേന്ദ്രങ്ങൾ

40.01 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പൊൻകുന്നം, ചെന്നാക്കുന്ന്, ചെറുവള്ളി, വാളക്കയം, അട്ടിക്കൽ എന്നിങ്ങനെ 5 കുടുംബക്ഷേമ കേന്ദ്രങ്ങളും പൊൻകുന്നം, വാളക്കയം, ചെറുവള്ളി, തെക്കേത്തുകവല എന്നിങ്ങനെ 4 ബേസിക് ഹെൽത്ത് സെക്ഷനുമാണുള്ളത്.