ചിറക്കടവ് : കോഴിക്കുഞ്ഞും കോഴിക്കൂടും നൽകാമെന്ന് പറഞ്ഞ് ചിറക്കടവിൽ വീട്ടമ്മമാരിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ചിറയ്ക്കൽ പുതുവൽ ഭാഗത്തെ വീട്ടുകാരാണ് പൊൻകുന്നം പൊലീസിൽ പരാതി നൽകിയത്. ഒരു സൊസൈറ്റിയുടെ പേരിലാണ് മൂന്നംഗസംഘം എത്തിയത്. 130 രൂപ വീതം ഈടാക്കി ഇവർ വീട്ടുകാർക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകി. കൂട് എത്തിക്കുമെന്ന് പറഞ്ഞ് പണം വാങ്ങി മടങ്ങിയ സംഘം പിന്നീടെത്തിയില്ല. വലിപ്പമനുസരിച്ച് കൂടിന് രണ്ടായിരം മുതൽ ആറായിരം രൂപ വരെയാണ് വാങ്ങിയത്. കോഴിത്തീറ്റ നൽകാമെന്ന് പറഞ്ഞും പണം ഈടാക്കിയിട്ടുണ്ട്. പിന്നീട് മൊബൈലിൽ വിളിച്ചെങ്കിലും മറുപടിയുമില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.