കാഞ്ഞിരപ്പള്ളി : കേന്ദ്ര ബഡ്ജറ്റിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കാഞ്ഞിരപ്പള്ളിയിൽ നടന്ന പ്രതിഷേധയോഗം ജില്ലാ കമ്മിറ്റിയംഗം വി.പി.ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ഷമീം അഹമ്മദ് അദ്ധ്യക്ഷനായി. പി.കെ.നസീർ, കെ.എൻ. ദാമോദരൻ ,വി.എൻ. രാജേഷ്, ടി.കെ. ജയൻ എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയത്ത് പി.എസ്.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.വി.അനിൽകുമാർ അദ്ധ്യക്ഷനായി. പാറത്തോട്ടിൽ പി.കെ.ബാലൻ ഉൽഘാടനം ചെയ്തു. കെ.കെ.ശശികുമാർ ,ടി.ആർ. രവിചന്ദ്രൻ ,പി.കെ.കരുണാകരപിള്ള, സാജൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. കൂട്ടിക്കലിൽ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്തു. പി.കെ.സണ്ണി അദ്ധ്യക്ഷനായി. മുക്കൂട്ടുതറയിൽ കെ. സി. ജോർജുകുട്ടി ഉദ്ഘാടനം ചെയ്തു. എം.വി ഗിരീഷ് കുമാർ അദ്ധ്യക്ഷനായി. തങ്കമ്മ ജോർജുകുട്ടി, ആർ.ധർമ്മകീർത്തി, മുഹമ്മദ് റാഫി, പി.ആർ.സാബു എന്നിവർ പ്രസംഗിച്ചു. എരുമേലിയിലെ പ്രതിഷേധ പ്രകടനവും യോഗവും ഇന്ന് നടക്കും.