പാല: റോഡരികിലെ കുളത്തിൽ വീണ് വൃദ്ധൻ മരിച്ചു. പുലിയന്നൂർ മണ്ണാറകത്ത് (കുറ്റിയാനിക്കൽ) മാത്യു (83) ആണ് മരിച്ചത്. മറവിരോഗമുള്ള മാത്യുവിനെ ഇന്നലെ രാവിലെ മുതൽ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉച്ചയോടെ വള്ളിച്ചിറ താമരക്കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംസ്‌ക്കാരം നാളെ 10.30 ന് കുരുവിനാൽ സെന്റ് മൈക്കൾസ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി കൊഴുവനാൽ തെക്കേമുറിയിൽ കുടുംബാംഗം. മകൾ: സെലിൻ.