കോട്ടയം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.പ്രതിഷേധ സമരം ബി.ജെ.പി ജില്ലാ ജന: സെക്രട്ടറി ലിജിൻലാൽ ഉദ്ഘാടനം ചെയ്‌തു. തിരുനക്കരയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഗാന്ധിസ്‌ക്വയറിനു സമീപം അവസാനിച്ചു യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് ബിനുമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്‌ണ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എൻ.കെ നന്ദകുമാർ, യുവമോർച്ച ജില്ലാ വൈ. പ്രസിഡന്റുമാരായ വി പി മുകേഷ്, ഗിരീഷ്‌കുകുമാർ, മണ്ഡലം കമ്മിറ്റി അംഗം ഹരി കിഴക്കേക്കുറ്റ്, യുവമോർച്ച നേതാക്കളായ വിനോദ്കുമാർ, കെ.എസ് ഹരിക്കുട്ടൻ,വരപ്രസാദ്, സന്ദീപ് ജെ എന്നിവ‌ർ പ്രസംഗിച്ചു.