വൈക്കം: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തു ചേർന്ന പ്രതിഷേധയോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. മോഹൻ.ഡി. ബാബു, അബ്ദുൾ സലാം റാവുത്തർ,ജയ്‌ജോൺ ,ബി.അനിൽകുമാർ, വി.ബിൻസ്, ഇടവട്ടം ജയകുമാർ, പി.ഡി.ഉണ്ണി, ബി.ചന്ദ്രശേഖരൻ, പി.ആർ. രത്‌നപ്പൻ എന്നിവർ പ്രസംഗിച്ചു.