തലയോലപ്പറമ്പ്: കടുത്തുരുത്തി, തലയോലപ്പറമ്പ് ഫർക്കകളിലെ ആധാർ സീഡിംഗിന്റെ പരിശീലനം ഇന്ന് രാവിലെ 9 മുതൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ നടക്കുന്നതിനാൽ കടുത്തുരുത്തി, ഞീഴൂർ, മാഞ്ഞൂർ, ചെമ്പ്, മുളക്കുളം, തലയോലപ്പറമ്പ്, വെള്ളൂർ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന റേഷൻ ചില്ലറ വ്യാപാരികളുടെ കടകൾ രാവിലെ തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.