തലയോലപ്പറമ്പ്: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് പരിക്ക്. തലയോലപ്പറമ്പ് ദേവസ്വംബോർഡ് കോളേജിലെ ഡിഗ്രി രണ്ടാം വർഷ ഹിന്ദി വിദ്യാർഥി വൈക്കം മൂത്തേടത്തുകാവ് പയറാട്ട് വീട്ടിൽ അക്ഷയ് പ്രശാന്തിനാണ് (20) പരിക്കേറ്റത്. ഇന്നലെ രാവിലെ 9.30 ഓടെ തലയോലപ്പറമ്പ് പഞ്ചായത്ത് പാലത്തിന് സമീപമാണ് അപകടം നടന്നത്. വീട്ടിൽ നിന്നും കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ പ്രശാന്തിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.