മട്ടാഞ്ചേരി: സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഫോർട്ടുകൊച്ചിയിലുള്ള പൊലീസ് ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ കെ.എം. സിബുവിനെ (48) ആണ് ഇന്നലെ രാവിലെ പത്തരയോടെ മരിച്ച നിലയിൽ കണ്ടത്. കോട്ടയം കാഞ്ഞിരപ്പള്ളി കൊച്ചുപറമ്പിൽ ശശിധരന്റെ മകനാണ്. അമ്മയും സഹോദരനുമാണ് സിബുവിനൊപ്പം താമസിക്കുന്നത്. കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഫോർട്ടുകൊച്ചി പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഫോർട്ടുകൊച്ചി വെളി ശ്മശാനത്തിൽ നടത്തി. ഭാര്യ: ശാല. മക്കൾ: അമൃത, അദ്വൈത്.