ചങ്ങനാശേരി: നഗരസഭ വർക്കിംഗ് വിമൻസ് ഹോസ്റ്റലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആക്ഷേപങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് സി.പി.എം ചങ്ങനാശേരി മുനിസിപ്പൽ പാർലമെന്ററി പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നടത്തിപ്പിനുള്ള അനുമതി നിലവിലുള്ള കറാറുകൾക്ക് അടുത്ത മൂന്ന് വർഷത്തേക്ക് കൂടി പുതുക്കി നൽകിയത് മുനിസിപ്പൽ നിയമങ്ങൾ അനുസരിച്ചും സാമൂഹ്യസേവന മേഖലയിൽ ലാഭേച്ഛ കൂടാതെ പ്രവർത്തിക്കണമെന്ന കാഴ്ചപാടിന്റെ അടിസ്ഥാനത്തിലുമാണ്. ഹോസ്റ്റൽ നടത്തിപ്പിലോ ഏതെങ്കിലും തരത്തിലുള്ള അഴിമതിയോ, ക്രമക്കേടോ നടന്നിട്ടുള്ളതായോ, നഗരസഭക്ക് നഷ്ടം സംഭവിച്ചതായോ നാളിതുവരെ നടന്നിട്ടുള്ള അന്വേഷണങ്ങളിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.