raja

ചങ്ങനാശേരി: കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റും വാഴപ്പള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന രാജാ കിഴക്കയിലിന്റെ നിര്യാണത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം സമിതി അനുശോചിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരണം സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എഫ് തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസി സെബാസ്റ്റ്യൻ, പി എസ് രഘുറാം, സാജൻ ഫ്രാൻസീസ് ,ജോബ് മൈക്കിൾ, പി.എച്ച് നാസർ, പി.എൻ നൗഷാദ്, മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ ലാലി വർഗ്ഗീസ് ആന്റണി, ആന്റണി കുന്നുംപുറം, എസ്.എം ഫുവാദ്'മധുര സലീം എന്നിവർ പങ്കെടുത്തു.