കോട്ടയം: ബി.ജെ.പി മെമ്പർഷിപ്പ് ക്യാമ്പെയിനിന്റെ ഭാഗമായുള്ള ജില്ലാ തല പരിപാടികൾ സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്‌തു. എൻ.കെ റെജികുമാർ അദ്ധ്യക്ഷത വഹിച്ചു. പുതുതായി എത്തിയ അംഗങ്ങളെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി സ്വീകരിച്ചു. എം.വി ഉണ്ണികൃഷ്‌ണൻ, സി.എൻ സുഭാഷ്, മെമ്പർഷിപ്പ് ക്യാമ്പെയിൻ സംസ്ഥാന കൺവീനർ രമേശ് കാവിമറ്റം, സുരേന്ദ്രൻ വൈക്കം, ഷൺമുഖം, സതീഷ് കാഞ്ഞിരം, നന്ദൻ നട്ടാശേരി എന്നിവർ പ്രസംഗിച്ചു.