തലയോലപ്പറമ്പ് : വൈദ്യുതി നിരക്ക് വർദ്ധനവിൽ പ്രതിക്ഷേധിച്ച് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ഇലട്രിക്കൽ സെഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് ഇലട്രിസിറ്റി ഓഫീസിന് സമീപം തലയോലപ്പറമ്പ് എസ് ഐ ടി.കെ സുധീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണാ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.സി തോമസ് അദ്ധ്യക്ഷതവഹിച്ചു. എം.കെ.ഷിബു, വി.ടി.ജയിംസ്, പി.സി.തങ്കരാജ്, ലീന.ഡി.നായർ, വിജയമ്മ ബാബു, ടി.എം.ഷെരീഫ്,കെ.കെ.ഷാജി,എം.ശശി, കെ.ഡിദേവരാജൻ, ടി.വി.സുരേന്ദ്രൻ, എസ്.ശ്യാംകുമാർ, ബാബു പൂവനേഴത്ത്, വി.സി.ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.