വൈക്കം : അക്കരപ്പാടം ശ്രീഓംകാരേശ്വരം ക്ഷേത്രത്തിന്റെ നവീകരണത്തിനും സാമൂഹിക ക്ഷേമപ്രവർത്തനത്തിനും ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ സഹായം ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ജനറൽ കൺവീനർ വൈ.ബിന്ദു ക്ഷേത്രം പ്രസിഡന്റ് കെ.കെ.ഉദയപ്പന് കൈമാറി.
ക്ഷേത്രം തന്ത്റി കൂനംതൈ പുരുഷൻ, സ്‌കൂൾ പ്രിൻസിപ്പൽ കെ.വി.പ്രദീപ് കുമാർ, പ്രഥമദ്ധ്യാപിക പി. ആർ. ബിജി, സാന്ത്വനം കമ്മിറ്റി ചെയർമാൻ സി.സുരേഷ് കുമാർ, ട്രഷറർ എൻ. ബാബുരാജ്, അദ്ധ്യാപക പ്രതിനിധി ജയന്തി കെ.തങ്കപ്പൻ, ക്ഷേത്രം ഭാരവാഹികളായ എം.ഡി.രാജപ്പൻ, പി.പി.ബേബി, ഷാജി, സുനിൽകുമാർ, എം.ആർ.രതീഷ്, പ്രേമാനന്ദൻ, ഉദയൻ എന്നിവർ പങ്കെടുത്തു.