പിഴക് : കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണക്കാലത്ത് പച്ചക്കറ്റി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന 'മുറ്റത്തൊരു മുറം പച്ചക്കറി" പദ്ധതിയുടെ ഭാഗമായി കൊല്ലപ്പള്ളി കൃഷിഭവന്റെ സഹകരണത്തോടെ മാനത്തൂർ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ നൽകി. കടനാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിലു കൊടൂർ വിതരണോദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റീന അദ്ധ്യക്ഷത വഹിച്ചു. കടനാട് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളുടെ മുറ്റത്ത് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി പ്രകാരം വിദ്യാർത്ഥികൾ വിത്തുകൾ നട്ടു. കൊല്ലപ്പള്ളി കൃഷിഭവനിൽ നിന്ന് 6000 പച്ചക്കറ്റി കിറ്റുകളാണ് വിതരണം ചെയ്തത് .