കോതനല്ലൂർ : കോതനല്ലൂരിൽ വ്യാപകമായ മോഷണ ശ്രമം. മാഞ്ഞൂർ കുളത്തിങ്കൽ ജംഗ്ഷന് സമീപമുള്ള അഞ്ചോളം വീടുകളിലും കടയിലുമാണ് മോഷണ ശ്രമം നടന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കുളത്തുങ്കൽ പത്മനാഭന്റെ വീട് കുത്തി തുറന്ന് 2000 രൂപയും, അറക്കൽ മോഹനന്റെ വീട്ടിലെ സ്‌കൂട്ടർ കുത്തി തുറന്ന് ആർസി ബുക്കും, കന്നാട്ട് രാജുവിന്റെ കടയിലെ ബിസ്‌ക്കറ്റ്,പാൽ തുടങ്ങിയവയും, ഉടുമ്പത്ത് ഗോപൻ വാടകയ്ക്ക് നൽകിയ വീട്ടിലെ പിൻഭാഗം കുത്തി തുറന്ന് ബാഗിൽ നിന്ന് പണവും മോഷണം പോയി. കഴിഞ്ഞ ബുധനാഴ്ച ഈ ഭാഗത്ത് എട്ടോളം വീടുകളിൽ മോഷണ ശ്രമം നടത്തിയിരുന്നു. വീടുകളിൽ കയറി വസ്ത്രങ്ങളും വാഹനങ്ങൾക്ക് കേടുപാടുകൾ നടത്തുകയും ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു. കടുത്തുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.