തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 6009ാം നമ്പർ മിഠായികുന്നം ശാഖയിൽ സംയുക്തകുടുംബസംഗമവും പഠന ക്ലാസും സംഘടിപ്പിച്ചു.ശാഖാ ഹാളിൽ നടന്ന പരിപാടി തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനംചെയ്തു.ശാഖാപ്രസിഡന്റ് സത്യൻ മലങ്കോട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി എൻ.എൽ രാജു മുഖ്യ പ്രഭാഷണം നടത്തി. ജനമൈത്രി പൊലീസ് പരിശീലക തുളസി കുട്ടികൾക്കായി പഠന ക്ലാസ്‌നയിച്ചു.ശാഖാ വൈസ് പ്രസിഡന്റ് മഹേഷ് വള്ളോംപറമ്പിൽ,വത്സല സോമൻ,ബിജിസോമരാജൻ, വിനീത് തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.