raman-lakshmanan
കേരളകൗമുദി വാര്‍ത്ത


അടിമാലി: മസ്‌കുലർ ഡിസ് ട്രോഫി എന്ന അപൂർവ്വ രോഗത്തിന് അടിമകളായ ഇരട്ട സഹോദരങ്ങളുടെ ചികിത്സാ സഹായത്തിനായി ജില്ലാ പൊലീസ് അസോസിയഷനും അടിമാലി ജനമൈത്രി പൊലീസ് കാന്റീനിന്റെയും അഭിമുഖ്യത്തിൽ
ജനകീയ സമിതി രൂപീകരിച്ചു.അടിമാലി പീച്ചാട് സ്വദേശികളായ സുരേഷ് ലക്ഷ്മി ദമ്പതികളുടെ ഇരട്ട കുട്ടികളാണ് പത്ത് വയസ് പ്രായമുള്ള രാമനും ലക്ഷ്മണനും .ഇരുവർക്കും എട്ടാമത്തെ വയസു മുതൽ കാലുകൾക്ക് ബലക്ഷയം സംഭവിച്ച് നടക്കാൻ പറ്റാതെ ആയി.പല ആശുപത്രികളും കയറി ഇറങ്ങിയെങ്കിലും ഈ രോഗത്തിന് മാത്രം അലോപ്പതിയിൽ ചികത്സയില്ല. ചിലവേറിയ ആയുർവേദ ചികത്സ മാത്രമാണ് ആശ്രയം.നിർദ്ധന കുടുംബത്തിനു താങ്ങാവുന്നതല്ല ചികിത്സാ ചിലവുകൾ.
അടിമാലി പൊലീസ് ഇൻസ്പക്ടർ പി.കെ സാബു, പളളി വാസൽ പഞ്ചായത്ത് പ്രസിഡന്റ് തുളസി കൃഷ്ണൻ എന്നിവർ രക്ഷാധികാരികളായും അടിമാലി പൊലീസ് കാന്റീൻ സെക്രട്ടറി സി ആർ സന്തോഷ് ജനറൽ കൺവീനറുമായി
26 അംഗ കമ്മിറ്റിക്ക് രൂപം കൊടുത്തു.അടിമാലി ഫെഡറൽ ബാങ്ക് ശാഖയിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈലാ ജോസ് ,വാർഡ് മെമ്പർ പ്രേമ വിജയൻ ,മാതാവ് ലക്ഷമി എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി
അക്കൗണ്ട് നമ്പർ 13640 100234960,ഐ എഫ് സി കോഡ് എഫ്. ഡി. ആർ. എൽ 0001364,ഫോൺ.9447523301, 9447398312