മുണ്ടക്കയം : ലയൺസ് ക്ലബുകളുടെ സേവന പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് ഡിസ്ട്രിക്ട് 318 ബി മുൻ ഗവർണർ എം.ജെ.എഫ് ലഫ്.കേണൽ എൻ.എൻ.പി നായർ പറഞ്ഞു. മുണ്ടക്കയം ലയൺസ് ഭാരവാഹികളുടെ സ്ഥാനാരോഹണത്തിനു കാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജിജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഡയാലിസ് കിറ്റ് ഇമാം ഹക്കീം മൈലവിക്ക് കൈമാറി രണ്ടാംഘട്ട സൗജന്യ ഡയാലിസിസ് കിറ്‌റ് വിതരണം എൻ.എൻ.പരമേശ്വരൻ നായരും, കോൺവെക്‌സ് മിറർ ജീവകാരുണ്യ പ്രവർത്തകൻ ജോഷി മംഗലത്തിന് കൈമാറി, അപകട വളവുകളിൽ കോൺവെക്‌സ് കണ്ണാടികൾ സ്ഥാപിക്കുന്ന പദ്ധതി നിയുക്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലും ഉദ്ഘാടനം ചെയ്തു. റീജിയണൽ ചെയർമാൻ അഡ്വ.തോമസ് കുന്നപ്പളളി, സോണൽ ചെയർമാൻ അഡ്വ. പ്രദീപ്കുമാർ, അഡ്വ,സാജൻ കുന്നത്ത്, ജോണിക്കുട്ടി മത്തിനകം, ഷാജി ഷാസ്, ഉമേഷ് ശശിധരൻ, കെ.പി.സനിൽകുമാർ, ഡോ. എൻ.എസ്.ഷാജി, വി.മനോജ്, അഡ്വ.പി.ജീരാജ്, ലാലിറ്റ്.എസ്.തകടിയേൽ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഡോ.എൻ.എസ്.ഷാജി (പ്രസിഡന്റ്), ഷാജി ഷാസ് (സെക്രട്ടറി), വി.മനോജ് (ട്രഷറർ), കെ.പി.സനിൽകുമാർ (അഡ്മിനിസ്‌ട്രേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.