പാലാ : പി.കെ.വി.സെന്റർ ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കൾച്ചറൽ അഫയേഴ്‌സ് ഏർപ്പെടുത്തിയ പി.കെ.വി പുരസ്‌കാരം ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജയ്ക്ക് നാളെ സമ്മാനിക്കും. പി.കെ.വി.അനുസ്മരണ ദിനമായ നാളെ 4.30 ന് കിടങ്ങൂർ എൽ.പി.ബി.സ്‌കൂൾ അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ മന്ത്രി പി.തിലോത്തമൻ പുരസ്‌കാരം സമ്മാനിയ്ക്കും. 'ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തിൽ പി.കെ.വി.സ്മാരക പ്രഭാഷണം വി.എം.സുധീരൻ നടത്തും. പി.കെ.വി.സെന്റർ പ്രസിഡന്റ് ജി.വിശ്വനാഥൻ നായർ അദ്ധ്യക്ഷനാകും. പ്രശസ്തിപത്ര അവതരണം കുരീപ്പുഴ ശ്രീകുമാർ നടത്തും. ജോസ്.കെ.മാണി എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും. കെ.സുരേഷ് കുറുപ്പ് എം.എൽ.എ അനുമോദന പ്രഭാഷണം നടത്തും. സ്‌കോളർഷിപ്പ് വിതരണം മോൻസ് ജോസഫ് എം.എൽ.എയും ചികിത്സാ സഹായവിതരണം കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യുവും നിർവഹിക്കും.വി.എൻ.വാസവൻ, സി.കെ.ശശിധരൻ,അഡ്വ.പി.കെ.ചിത്രഭാനു , അഡ്വ.സണ്ണി ഡേവിഡ്, അഡ്വ.തോമസ് വി.റ്റി. പി.എൻ.ബിനു, വി.ആർ.ശശികുമാർ എന്നിവർ പ്രസംഗിക്കും. പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പി.കെ.വി.സെന്റർ ഭാരവാഹികളായ ജി.വിശ്വനാഥൻ നായർ , അഡ്വ.തോമസ്.വി.റ്റി, പി.രാധാകൃഷ്ണൻ നായർ, പി.എൻ.ബിനു, വി.ആർ.
ശശികുമാർ എന്നിവർ പറഞ്ഞു.