
വൈക്കം : കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന പി.കെ.വാസുദേവൻ നായർ, പി.എസ്. ശ്രീനിവാസൻ, എം.കെ.കേശവൻ എന്നിവരുടെ ചരമവാർഷിക അനുസ്മരണം സി.പി.ഐ. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.കെ.വിശ്വനാഥൻ സ്മാരക ഹാളിൽ നടത്തി.
സി.പി.ഐ. സംസ്ഥാന കമ്മിറ്റിയംഗം ടി. പുരുഷോത്തമൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി സി.കെ.ശശിധരൻ, അസി. സെക്രട്ടറി ആർ.സുശീലൻ, സംസ്ഥാനകൗൺസിലംഗം ലീനമ്മ ഉദയകുമാർ, ടി.എൻ.രമേശൻ, ജോൺ വി.ജോസഫ്, പി.സുഗതൻ, സി.കെ.ആശ എം.എൽ.എ, കെ.അജിത്, എ.സി. ജോസഫ്, പി.എസ്.പുഷ്പമണി, കെ.എസ്.രത്‌നാകരൻ എന്നിവർ പ്രസംഗിച്ചു.