sndp-poojar

തീക്കോയി : എസ്.എൻ.ഡി.പി യോഗം 2148 -ാം നമ്പർ തീക്കോയി ശാഖയിലെ കല്ലം നവതി സ്‌മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി പൂഞ്ഞാർ ബാബു നാരായണൻ നിർവഹിച്ചു. മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാനും, യോഗം കൗൺസിലറുമായ എ.ജി തങ്കപ്പൻ, യൂണിയൻ കൺവീനർ അഡ്വ.കെ.എം സന്തോഷ്‌കുമാർ, കമ്മിറ്റി അംഗം രാജൻ കൊണ്ടൂർ, യൂത്ത്‌മൂവ്‌മെന്റ് ചെയർമാൻ അരുൺ കുളമ്പള്ളി, ഷാജി തലനാട്, സുധീഷ്, ശാഖാ പ്രസിഡന്റ് പി.ജി ദീപേഷ്, വി.പി മനോജ്, ക്ഷേത്രം മേൽശാന്തി ബിനോയ്, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.