കോട്ടയം: ഒളശ ഗവ.എൽ.പി സ്‌കൂളിലെ എന്റെ കൗമുദി പദ്ധതി ഇന്ന് 11.30 ന് സ്‌കൂൾ ഹാളിൽ ഉദ്ഘാടനം ചെയ്യും. നവജീൻ ട്രസ്റ്റ് ട്രസ്റ്റിയും സ്‌പോൺസറുമായ പി.യു തോമസ് പത്രത്തിന്റെ കോപ്പി സ്‌കൂൾ ഹെഡ്മിസ്‌ട്രസ് ആലീസ് മാത്യുവിന് പത്രത്തിന്റെ കോപ്പി നൽകി പദ്ധതി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് രാഹുൽ ടി സ്വാഗതവും, സീനിയർ അസിസ്റ്റന്റ് മഞ്ജു ജോർജ് നന്ദിയും പറയും.