കോട്ടയം: കേരളത്തിലെ റെയിൽവേ വികസനത്തിന് കൂടുതൽ തുക അനുവദിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. കേരളത്തിലെ വിവിധ പദ്ധതികൾക്ക് വേണ്ട പരിഗണന കേന്ദ്ര സർക്കാർ നൽകിയിട്ടില്ല. ഈ ആവശ്യങ്ങൾ അംഗീകരിച്ച് ലഭിക്കുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും നാഷണലിസ്റ്റ് കേരള കോൺഗ്രസ് തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എൻ ഗിരി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് ചെയർമാന്മാരായ ജെയിംസ് കുന്നപ്പള്ളി, ഫെബി ഈപ്പൻ ചെറിയാൻ, ജനറൽ സെക്രട്ടറിമാരായ എൻ.എൻ ഷാജി, ബിജി മണ്ഡപം, അയൂബ് മേലേടത്ത്, ട്രഷറർ ആന്റണി ജോസഫ് മണവാളൻ, സെക്രട്ടറിമാരായ സന്തോഷ് മാത്യു, ജാൻസി ജോർജ്, ബിജു നാരായണൻ, പി.എച്ച് ഷംസുദീൻ, ജി.ബിനുമോൻ, കുര്യാക്കോസ് തളിയൻചിറ, സുധീഷ് നായർ, ഉഷ ജയകുമാർ, ജില്ലാ പ്രസിഡന്റുമാരായ അനീഷ് ഇരട്ടിയാനി, കണ്ണൻ വിലങ്ങൻ, എം.ജെ മാത്യു, വള്ളിക്കോട് കൃഷ്‌ണകുമാർ, പി.എൻ ഗോപിനാഥൻ നായർ, ഗീത ബാലചന്ദ്രൻ, വി.മണികണ്‌ഠൻ, എം.കെ തോമസ്, ലാൽഗ്രാ മണ്ണൂർകോണം, തോമസ് വി.സക്കറിയ, സജി ചാക്കോ, ഡാൽക്വിൻ ജോസഫ്, രാജി ഫിലിപ്പോസ് , ഷീല ഷാജി, ചെറിയാൻ ഈപ്പൻ എന്നിവർ പ്രസംഗിച്ചു.