കുറവിലങ്ങാട് : കേരള സയൻസ് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് എം.പി മാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ എന്നിവർ മന്ത്രി കെ. ടി ജലീലുമായി കൂടിക്കാഴ്ച നടത്തി. നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ച് പ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. സാങ്കേതിക പ്രശ്‌നങ്ങൾ സമയാസമയങ്ങളിൽ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് മൂന്നംഗങ്ങളുള്ള എക്‌സ്‌പേർട്ട് കമ്മിറ്റി രൂപീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി. സയൻസ് സിറ്റിയുടെ തുടർന്നുള്ള നിർമ്മാണ പുരോഗതി ഓരോ മാസവും വിലയിരുത്തുന്നതിന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെ കീഴിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്താനും തീരുമാനമായി.