sas

കോട്ടയം: കുറിച്ചി മന്ദിരം കവലയ്ക്ക് സമീപമുള്ള സാംസ്കാരിക നിലയത്തിന്റെ മേൽക്കുര ചോർന്നൊലിച്ച് അപകടാവസ്ഥയിൽ.

ഓഫീസ് മുറിയും ഹാളും ഉൾപ്പെടുന്ന കോൺക്രീറ്റ് കെട്ടിടത്തിന്റെ മേൽക്കുര നേരത്തേ ചോർന്നു തുടങ്ങിയിരുന്നു. ചോർച്ച തടയാൻ ഷീറ്റ് മേൽക്കുര നിർമിച്ചിരുന്നെങ്കിലും ഇത് പലതും പൊട്ടി പൊളിഞ്ഞ നിലയിലാണ്. 1991ൽ എം.എസ് സോമൻ കുറിച്ചി പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ സി. എഫ്.തോമസ് എം.എൽഎ ഉദ്ഘാടനം ചെയ്തതാണ് കുറിച്ചി സാംസ്കാരിക നിലയം. എന്നാൽ കാലാകാലങ്ങളിൽ അറ്റകുറ്റ പണി നടത്താത്തതാണ് സാംസ്കാരിക നിലയത്തിന്റെ തകർച്ചയ്ക്ക് കാരണമായത്.