പൊൻകുന്നം: കാത്തിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ് ആറ് ഫാനുകൾ നൽകി. ഒ.പി കൗണ്ടർ, വിശ്രമകേന്ദ്രം, ഒ.പി.വിഭാഗം എന്നിവിടങ്ങളിൽ സ്ഥാപിക്കുന്നതിനാണിത്. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലബ് 14 വർഷമായി രോഗികളെ സഹായിക്കുന്നതിനായി പ്രവർത്തിച്ചുവരുന്നു. വെച്ചൂച്ചിറ പോളിടെക്‌നിക്കലിലെ നാഷണൽ സർവീസ് സ്‌കീമുമായി ചേർന്ന് ഫർണീച്ചർ റിപ്പയർ ചെയ്ത് നൽകിയിരുന്നു. നിർദ്ധനരായ രോഗികൾക്ക് സാമ്പത്തിക സഹായവും മരുന്നുകളും നൽകുന്നുണ്ട്. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ക്ലബ് പ്രസിഡന്റ് ടി.എം.മുഹമ്മദ് ജാ ഫാനുകൾ ആശുപത്രി സൂപ്രണ്ട് ഡോ.എം.ശാന്തിക്ക് കൈമാറി. അൻസാരി വാവേർ, ടിഹാനാബഷിർ ,ഇല്യാസ് ചെരിപുറത്ത്, ബിജു കരോട്ട് മഠത്തിൽ, ഡോ.ബാബു സെബാസ്റ്റ്യൻ, എച്ച്.അബ്ദുൽ അസീസ് ,അഡ്വ.ഗിരീഷ്.എസ്.നായർ, അഡ്വ.സുമേഷ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.