പൊൻകുന്നം : സർവീസ് സഹകരണബാങ്ക് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് വീൽച്ചെയറുകൾ നൽകി. ബാങ്ക് പ്രസിഡന്റ് ടി.ജോസഫ് തുണ്ടത്തിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ശാന്തി ചെയറുകൾ ഏറ്റുവാങ്ങി. ബാങ്ക് ഭരണസമിതി അംഗങ്ങളായ ഗിരീഷ് എസ്.നായർ, സതി സുരേന്ദ്രൻ, പി.കെ.ശശികുമാർ, ടി.കെ.മോഹനൻ, ഷേർളിമാത്യൂസ്, സെക്രട്ടറി ഗീതാഗോപിനാഥ് എന്നിവർ പങ്കെടുത്തു.