കിടങ്ങൂർ : കല്ലമ്പള്ളി ശ്രീമഹാസരസ്വതി, ഭദ്രകാളി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികോത്സവം നാളെ നടക്കും. രാവിലെ 6.15 ന് അഭിഷേകം, മലർനിവേദ്യം, ഉഷപൂജ, 7 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8 ന് പ്രാസാദശുദ്ധിക്രിയകൾ, 8.30 ന് കലശപൂജ, 9.30 ന് ശിവപുരം മഹാദേവക്ഷേത്രനടയിൽനിന്ന് പൂത്താല ഘോഷയാത്ര, 10 ന് തിരുമുഖ സമർപ്പണം, 10.30 ന് കലശാഭിഷേകം, 11.30ന് ഉച്ചപൂജ, 12.30ന് പ്രസാദമൂട്ട്. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി പൂഞ്ഞാർ ബാബു നാരായണൻ മുഖ്യകാർമികത്വം വഹിക്കും.