
 
തലയോലപ്പറമ്പ്: റോഡിൽ കുഴഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. തലയോലപ്പറമ്പ് മാത്താനം രാധാനിവാസിൽ പ്രകാശ് ബാളികൻ (മിന്നച്ചൻ 48) ആണ് മരിച്ചത്.കഴിഞ്ഞ 4ന് തലയോലപ്പറമ്പ് ജംഗ്ഷന് സമീപം റോഡിൽ കുഴഞ്ഞ് വീണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലായിരുന്നു. രണ്ട് വർഷം മുൻപ് വടയാർ വില്ലേജ് ഓഫീസിന് സമീപം ബൈക്ക് ഇടിച്ചിട്ട് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലായിരുന്നുവെന്നും അതിന് ശേഷം പല തവണ കുഴഞ്ഞ് വീണിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ധന്യ (തൃച്ചാറ്റുകുളം). മക്കൾ ഹരിപ്രിയ (10ാം ക്ലാസ് വിദ്യാർത്ഥിനി, തലയോലപ്പറമ്പ് ഏ.ജെ ജോൺ എം ജി എച്ച് എസ് ), ലക്ഷ്മിപ്രിയ (5ാം ക്ലാസ് വിദ്യാർത്ഥിനി, തലയോലപ്പറമ്പ് ഗവ.യു പി സ്‌കൂൾ). സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.