കോട്ടയം: രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.രാജ്യത്തിന്റെ ജനാധിപത്യത്തെ അട്ടിമറിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരുവശത്ത് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അദ്ധ്യക്ഷത വഹിച്ചു. കെ.സി ജോസഫ് എം.എൽഎ. മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജോസഫ് വാഴയ്ക്കൻ , ജോഷി ഫിലിപ്പ്, കുര്യൻ ജോയ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്, ലതികാ സുഭാഷ്, നാട്ടകം സുരേഷ്, പി.എസ് രഘുറാം, ജി. ഗോപകുമാർ, ബിജു പുന്നത്താനം, എൻ.എസ് ഹരിചന്ദ്രൻ, ജോണി ജോസഫ്, ജയ്ജി പാലയ്ക്കലോടി, എ. സനീഷ്‌കുമാർ, ജോബി അഗസ്റ്റിൻ, ശോഭാ സലിമോൻ, അരുൺ ജോസഫ്, സിജോ ജോസഫ്, ജോയ്‌സ് കൊറ്റത്തിൽ, സോണി സണ്ണി, കെ.എസ്.യു നേതാക്കളായ ജോബിൻ ജേക്കബ് ജോബി ചെമ്മല, സുബിൻ മാത്യു, വൈശാഖ് പി.കെ, ബിബിൻ രാജ്, ഡെന്നിസ് ജോസഫ്, മെലിറ്റസ് മരിയ സ്റ്റാൻലി, സച്ചിൻ മാത്യു, ജിഷ്ണു ഗോവിന്ദ്, അഭിരാം.എ, യശ്വന്ത് സി നായർ, ആൽഫിൻ ജോർജ്, അശ്വിൻ സി മോട്ടി, ജിത്തു ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു