തലയോലപ്പറമ്പ്: ബൈക്കും സ്‌കൂട്ടറും കൂട്ടി ഇടിച്ച് സ്‌കൂട്ടർ യാത്രികനായ മത്സ്യ വില്പനക്കാരന് പരിക്കേറ്റു. വടയാർ കള്ളാട്ടിപ്പുറം ചെറുപ്രായിൽ മണിയപ്പ (56)നാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 8.30 ഓടെ പൊട്ടൻചിറ പെട്രോൾ പമ്പിന് സമീപമാണ് അപകടം. എതിരെ അമിത വേഗത്തിൽ വന്ന ബൈക്ക് മണിയപ്പൻ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്മാറ്റി.