തമ്പലക്കാട് : എസ്.എൻ.ഡി.പി യോഗം 1362ാം നമ്പർ ശാഖ നിർമ്മിച്ച പ്രാർത്ഥനാമന്ദിരത്തിന്റെ സമർപ്പണവും ഓഫീസ് ഉദ്ഘാടനവും നാളെ നടക്കും. രാവിലെ 9 ന് വിശേഷാൽ ഗുരുപൂജ, തുടർന്ന് സമൂഹശാന്തിഹവനവും സത്സംഗവും. 1 ന് ഗുരുപൂജ, പ്രസാദമൂട്ട്. 2 ന് സമ്മേളനം ഗുരുപ്രകാശം സ്വാമി ഭദ്രദീപപ്രകാശനം നടത്തും. എസ്.എൻ.ഡി.പി യോഗംകോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷനാകും. പ്രസിഡന്റ് എം.മധു സമ്മേളനം ഉദ്ഘാടനവും പ്രാർത്ഥനാമന്ദിര സമർപ്പണവും നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി ഓഫീസ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ ഇ.പി.കൃഷ്ണൻ ഉപഹാര സമർപ്പണം നടത്തും. ശാഖാ ആക്ടിംഗ് പ്രസിഡന്റ് കെ.കെ.മോഹനൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. കൃഷ്ണമ്മ പ്രകാശൻ, എം.എസ്.സുമോദ്, എം.എൻ.ഗംഗാധരൻ, കെ.എസ്.ബിജു, ഷാജി കെ.എൻ, സാബു എം.എൻ, എം.എം.ശശിധരൻ, ബാബു കെ.എസ്, മോഹനൻശാന്തി, സാബു പുതുപ്പിള്ളേടം, സുനിതാ വിനോദ്, ബിനു ടി.വി, കെ.കെ.ശിവദാസ്, കെ.കെ.ബിജു എന്നിവർ പ്രസംഗിക്കും.