അടിമാലി. കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പന്ത്രണ്ട് കുടുംബങ്ങൾക്ക് കൈത്താങ്ങ് ആയി അസ്സീസി വില്ല.
മച്ചിപ്ലാവ് പള്ളിയുടെ 30 സെന്റ് സ്ഥലത്താണ് സ്ഥലവും വീടും നഷ്ടപ്പെട്ട ആറ് കുടുംബങ്ങൾക്ക് താമസിക്കുന്നതിനുള്ള ഫ്‌ളാറ്റ് തയ്യാറായി. താക്കോൽദാനം ഞായറാഴ്ച്ച നടക്കും.മറ്റ് ആറ് വീടുകളുടെ നിർമ്മാണം പരോഗമിക്കുകയാണ്.
ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കന്നേൽ വില്ല വെഞ്ചിരിപ്പും താക്കോൽ ദാനവും നിർവ്വഹിക്കും. മന്ത്രി എം.എം മണി പൊതു സമ്മേളനം ഉദ് ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും.എസ്.രാജേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് പോയ 12 അംഗങ്ങൾക്ക് ഒന്നേകാൽ കോടി രൂപ ചിലവഴിച്ചാണ് ഭവനങ്ങൾ നിർമ്മിക്കുന്നത്. ത്. ബാംഗ്ലൂർ മത്തിക്കര ഇടവക സമൂഹം, സി.എം.ഐ ഹൈദ്രാബാദ് മേരി മാത പ്രാവിൻസ് ,സി എസ് എസ് ആർ സന്യാസ സഭ, ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റി എന്നി സംഘടനകളുടെയും സഹകരണ ബാങ്കുകളും സഹായിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ എബ്രഹാം പാറക്കൽ, ഫ്രാൻസിസ് തലച്ചിറ , അനിൽ മുല്ല കന്നേൽ, അനിൽ അഗസ്റ്റ്യൻ, സണ്ണി കോയിക്കകുടി, ജോഷി പൂകുടിയിൽ എന്നിവർ പങ്കെടുത്തു