തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ 69-ാം മത് സാഹിത്യ ചർച്ച നാളെ വൈകിട്ട് 3 ന് തലയോലപ്പറമ്പ് അലിക്കുഞ്ഞ് ആർക്കേഡ് ഹാളിൽ നടക്കും. 'വായനയുടെ വെളിച്ചം' എന്ന വിഷയത്തിൽ ഞീഴൂർ വിശ്വഭാരതി എസ്.എൻ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യപകൻ ഡോ.ആർ.വേണഗോപാൽ പ്രബന്ധം അവതരിപ്പിക്കും. ബഷീർ സ്മാരക സമിതി വൈസ് ചെയർപേഴ്‌സൺ പ്രൊഫ.കെ.എസ്.ഇന്ദു മോഡറേറ്ററാകും.
ഇടവട്ടം ജയകുമാർ, കെ.കെ. സചിവോത്തമൻ, മോഹൻ. ഡി. ബാബു, പി.ജി.ഷാജിമോൻ, ഡോ.എസ്. പ്രീതൻ, കെ.ആർ.സുശീലൻ, അഡ്വ.എ. ശ്രീകല, ഡോ.യു.ഷംല, ഡോ.പി.എച്ച്. ഇസ്മയിൽ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും.