വെച്ചൂർ : ഗുരുധർമ്മ പ്രചാരണസഭ വെച്ചൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ടി.കെ.മാധവൻ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും ധർമ്മമീമാംസ പരിഷത്തും നടത്തും.
മാമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തിൽ രാവിലെ 8ന് സഭ കേന്ദ്രസമിതി എക്സി.കമ്മിറ്റിയംഗം പി.കമലാസനൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടി അദ്ധ്യക്ഷത വഹിക്കും. സ്വാമി അസ്പർശാനന്ദ അനുഗ്രഹ പ്രഭാഷണവും അവാർഡ് വിതരണവും നടത്തും.