ഏഴാച്ചേരി : കർക്കടക മാസം മുഴുവൻ നീണ്ടു നിൽക്കുന്ന രവിവാര രാമായണ സംഗമത്തിന് ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഒരുക്കങ്ങളായി. അഖണ്ഡരാമായണ പാരായണം, മഹാഗണപതിഹോമം, ഔഷധക്കഞ്ഞി വിതരണം, ഭഗവത് സേവ പ്രഭാഷണങ്ങൾ, കർക്കടക പൂജ എന്നിവയും രാമായണ മാസാചരണ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നാളെ മുതൽ വിശേഷാൽ പൂജകൾ ആരംഭിക്കും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
21 ന് വൈകിട്ട് 6.30 ന് ചേരുന്ന സമ്മേളനത്തിൽ സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് രവിവാര രാമായണ സംഗമം ഉദ്ഘാടനം ചെയ്യും. ഡോ.എൻ.കെ.മഹാദേവൻ മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം വൈസ് പ്രസിഡന്റ് പി.എസ്.ശശിധരൻ നായർ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിന് ശേഷം ഔഷധക്കഞ്ഞി സമർപ്പണവും വിതരണവുമുണ്ട്. 28 ന് വൈകിട്ട് 6.30 ന് അമനകര പി.കെ.വ്യാസൻ പ്രഭാഷണം നടത്തും. 29 ന് വൈകിട്ട് 6.30 ന് നടക്കുന്ന രാമായണസംഗമം മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് സാഹിത്യകാരി സിജിതാ അനിൽ പ്രഭാഷണം നടത്തും. 8 മുതൽ ഔഷധക്കഞ്ഞി സേവ. ആഗസ്ത് 11 ന് വൈകിട്ട് 6.30ന് ഡോ.സി.ടി.ഫ്രാൻസിസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേവസ്വം സെക്രട്ടറി ചന്ദ്രശേഖരൻ നായർ പുളിക്കൽ അദ്ധ്യക്ഷത വഹിക്കും. 16 ന് രാവിലെ 8.30 മുതൽ രാമായണം അഖണ്ഡപാരായണം ആരംഭിക്കും. വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധനയും, രാമായണ പാരായണ സമർപ്പണവും. തുടർന്ന് പ്രസാദ വിതരണം. കർക്കടക മാസത്തിലെ എല്ലാ ശനിയാഴ്ചയും വിശേഷാൽ നവഗ്രഹ പൂജയുമുണ്ട്.