വൈക്കം: നഗരത്തിന്റെ ഹൃദയഭാഗത്തു കൂടി കടന്ന് പോകുന്ന കണിയാംതോട്, അന്ധകാരതോട് എന്നിവ വീണ്ടെടുക്കണമെന്ന് ഇന്ദിരാജി പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി നീരൊഴുക്ക് നിലച്ച തോടുകൾ ഇന്ന് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ജനപങ്കാളിത്തത്തോടെ ഈ തോടുകൾ വീണ്ടെടുക്കാൻ നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇടവട്ടം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ചന്ദ്രശേഖരൻ, അനൂപ് ചിന്നപ്പൻ, പി.ജോൺസൺ, പി.കെ. മണിലാൽ, വൈക്കം ജയൻ, പി.വി വിവേക്, കെ.കെ.സചിവോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.