വൈക്കം: ദേശീയ ദുരന്തനിവാരണ അതോറിറ്റി, കേരള ഫയർ ആന്റ് റസ്‌ക്യൂ സർവീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ പൊതു ജനങ്ങൾക്കായി 'ആപത്ത് മിത്ര ' എന്ന പദ്ധതിയുടെ ഭാഗമായി ജില്ലാതല പരിശീലന പരിപാടി നടത്തി. വൈക്കം ഫയർ സ്റ്റേഷൻ ഓഫീസിൽ നടന്ന പരിശീലന പരിപാടിയിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥ ഡോ. ശ്രീജ.എസ്. നായർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഓഫീസർ ഡോ. അശോക് ജേക്കബ് എന്നിവർ പ്രസംഗിച്ചു. സ്റ്റേഷൻ ഓഫീസർ എം.പി സജീവ് പഠന ക്ലാസ് നയിച്ചു.തുടർന്ന് നടന്ന പരിശീലന പരിപാടിക്ക് അസി.സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാർ, ലീഡിംഗ് ഫയർമാൻ മുരളീധരൻ, വിശ്വംഭരൻ മറ്റ് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.വൈക്കത്തെയും സമീപ പ്രദേശങ്ങളിലേയും തിരഞ്ഞെടുക്കപ്പെട്ട 38 പേർക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകിയത്.എല്ലാമാസവും ആപത്ത് മിത്ര അംഗങ്ങൾക്ക് തുടർ പരിശീലനം ഉണ്ടായിരിക്കുമെന്ന് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.