pen-drop-box

കോട്ടയം: മാലിന്യം വലിച്ചെറിയുന്നതിനെതിരെ മാന്നാനം കെ.ഇ കോളേജ് എൻ.എസ്.എസ് യൂണിറ്റും, ഹരിതകേരള മിഷനും സ്‌ക്രാപ്പ് മർച്ചന്റ് അസോസിയേഷനും ചേർന്ന് നടത്തുന്ന ഗ്രീൻ പെൻ ഡ്രോപ്പ് ബോക്‌സ് പദ്ധതിക്ക് തുടക്കമായി. കോളേ‌ജിൽ ഉപയോഗ്യ ശൂന്യമായ പേനകൾ ബോക്‌സിൽ നിക്ഷേപിക്കും. നിശ്ചിത കാലയളവിൽ ഇവ സ്‌ക്രാപ്പ് വ്യാപാരികൾക്ക് കൈമാറും. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം കോളേജിൽ ഹരിത പെരുമാറ്റചട്ടം പൂർണമായി നടപ്പിലാക്കുന്നതിന് വിനിയോഗിക്കും. പദ്ധതി മാന്നാനം കെ ഈ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ റവ.ഫ.ഡോക്ടർ ജോസഫ് ഉദ്ഘാടനം ചെയ്‌തു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ രമേഷ് പി , കോളേജ് വൈസ് പ്രിൻസിപ്പൽ റവ .ഫാ.ജോസ് ജോസഫ്, സ്‌ക്രാപ്പ് മർച്ചൻ അസോസിയേഷൻ പ്രതിനിധി റഫീഖ് എന്നിവർ പ്രസംഗിച്ചു.