അടിമാലി: സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന അച്യുത മേനോന്‍ റോഡിന്റെ നവീകരണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. അടിമാലി ടൗണിലെ പ്രധാന പോക്കറ്റ് റോഡുകളിലൊന്നായഇത് കല്ലാറുകുട്ടി റോഡില്‍ നിന്നാരംഭിച്ച് ലൈബ്രറി റോഡിലാണ് അവസാനിക്കുന്നത്. 100 മീറ്ററോളം മാത്രമേ നീളമുള്ളു. .റവന്യൂ വകുപ്പിന്റെ ഫ്ളെഡ് ഫണ്ടുപയോഗിച്ച് റോഡ് പുനര്‍ നിര്‍മ്മിക്കുമെന്നറിയിച്ചിരുന്നുവെങ്കിലും നിര്‍മ്മാണ ജോലികള്‍ വൈകുകയാണ്.റോഡിലെ വെള്ളക്കെട്ടും സമീപത്തെ വ്യാപാരികളുടെ പ്രശ്നങ്ങളുമെല്ലാം കണക്കിലെടുത്തായിരുന്നു റോഡിന്റെ നവീകരണത്തിനായി ഫണ്ട് അനുവദിച്ചത്.പക്ഷെ തുക അനുവദിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍മ്മാണ ജോലികള്‍ വൈകുന്നുവെന്നാണ് വ്യാപാരികളുടെയും സമീപവാസികളുടെയും പരാതി.
ടൗണിന്റെ മറ്റിടങ്ങളില്‍ നിന്നെല്ലാം ഒഴുകിയെത്തുന്ന വെള്ളം പ്രധാനമായും അച്യുതമേനോന്‍ റോഡിന്റെ ഓരത്തുകൂടിയായിരുന്നു ഒഴുകി പോയിരുന്നത്.എന്നാല്‍ റോഡിന് ഇരുവശവും കെട്ടിടങ്ങള്‍ നിറഞ്ഞതോടെ വെള്ളം ഒഴുകി പോകാന്‍ ഇടമില്ലാതായി.ഇത് മഴപെയ്യുമ്പോള്‍ റോഡില്‍ വലിയ രീതിയിലുള്ള വെള്ളക്കെട്ടിന് ഇടയാക്കിയിരുന്നു.ഈ സാഹചര്യത്തിലായിരുന്നു റോഡിന്റെ നിര്‍മ്മാണ ജോലികള്‍ക്കായി റവന്യൂ വകുപ്പിന്റെ ഇടപെടലുണ്ടായത്.