വൈക്കം: തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ എട്ടാമത് വാർഷികം ഇന്ന് രാവിലെ 10ന് പെരുമശേരി അംഗൻവാടിയിൽ നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു തലത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരവിതരണവും കിടപ്പുരോഗികൾക്ക് ചികിത്സാ ധനസഹായ വിതരണവും ഇതോടനുബന്ധിച്ച് നടക്കും. പതിമൂന്നാം വാർഡ് കൗൺസിലർ സിന്ധു സജീവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തണൽ പ്രസിഡന്റ് എൻ. ചക്രപാണി അദ്ധ്യക്ഷത വഹിക്കും. നഗരസഭ കൗൺസിലർമാരായ സംഗീത, ജയ് ജോൺ എന്നിവർ പ്രസംഗിക്കും. വി. അനിൽകുമാർ സ്വാഗതവും കെ.ആർ. പ്രവീഷ് നന്ദിയും പറയും.