തലയോലപ്പറമ്പ്: പെരുവ കുന്നപ്പള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് കവർച്ചാ ശ്രമം.ശ്രീകോവിലിന് മുൻവശത്തുള്ള കാണിക്കവഞ്ചിയുടെ താഴ് തകർത്താണ് മോഷണശ്രമം നടത്തിയത്. ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് മോഷണശ്രമം നടന്നത്. മോഷ്ടാവ് മുഖം മൂടി ധരിച്ച് പൂട്ട് തകർക്കുന്നതിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വെള്ളൂർ പൊലീസ് പെട്രോളിംഗിനിടെ അവിടെ എത്തിയിരുന്നെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. കഴിഞ്ഞ ദിവസം കാണിക്ക എടുത്തതിനാൽ ചില്ലറ തുട്ടുകൾ മാത്രമാണ് ഇതിൽ ഉണ്ടായിരുന്നത് മുൻപ് നിരവധി തവണ ക്ഷേത്രത്തിൽ മോഷണശ്രമം നടന്നിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മോഷ്ടാവിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് വെള്ളൂർ എസ് ഐ രഞ്ജിത്ത് കെ. വിശ്വനാഥ് പറഞ്ഞു.