ഞീഴൂർ : എസ്.എൻ.ഡി.പി യോഗം 124 -ാം നമ്പ‌ർ ഞീഴൂർ ശാഖയിലെ വനിതാസംഘത്തിന്റെയും യൂത്ത്‌മൂവ്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കുമാരി കുമാരന്മാർക്കും കുട്ടികൾക്കുമായി എല്ലാ മാസവും രണ്ടാം ശനിയാഴ്‌ച നടത്തുന്ന പഠന ക്ലാസ് ഇന്ന് രാവിലെ പത്തു മുതൽ വിശ്വഭാരതി എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കും. പുണ്യമോഹൻ കാരാപ്പുഴ ക്ലാസെടുക്കും.