ഉദയനാപുരം: തോട്ടിൽ അകപ്പെട്ട പശുവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. നേരേകടവ് മാടവനയിൽ ശിവദാസിന്റെ 5വയസ് പ്രായമുള്ള പശു 10അടി താഴ്ചയുള്ള മാലിന്യം നിറഞ്ഞ തോട്ടിൽ അകപ്പെടുകയായിരുന്നു. വീട്ടുകാരും സമീപവാസികളും രക്ഷപ്പെടുത്താൻ ഏറെ ശ്രമം നടത്തിയെങ്കിലും വിഫലമായതിനെ തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. എട്ട് മാസം ഗർഭിണിയായ പശുവിനെ വൈക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് ഒന്നര മണിക്കൂറോളം കഠിനശ്രമം നടത്തിയാണ് രക്ഷപ്പെടുത്തിയത്.