കാഞ്ഞിരപ്പള്ളി : സബ് ആർ.ടി ഓഫീസിൽ നിന്ന് 2019 ജൂൺ 30 വരെ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചവർക്ക് 17 ന് രാവിലെ 11 മുതൽ 2 വരെ ലൈസൻസ് വിതരണം ചെയ്യും. അപേക്ഷകർ നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തിയോ ഹാജരായി ലൈസൻസ് കൈപ്പറ്റണമെന്ന് ജോ.ആർ.ടി.ഒ അറിയിച്ചു.