കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കെ.എം.എ ജംഗ്ഷൻ, പേട്ട വാർഡിലെ പച്ചവെട്ടിക്കടവ് ജംഗ്ഷൻ എന്നിവിടങ്ങളിലെ ട്രാൻസ്‌ഫോർമറുകൾക്ക് സംരക്ഷണ വേലി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൈനാർ പള്ളിയും സമീപത്തുള്ള മൂന്നു സ്‌കൂളുകളിലേക്കുമുള്ള വഴിയരികിലാണ് കെ.എം.എ ജംഗ്ഷനിലെ ട്രാൻസ്‌ഫോർമർ.കൊച്ചുകുട്ടികൾക്കുപോലും കയ്യെത്തുന്ന ദൂരത്താണ് ഫ്യൂസ് കാരിയറുകൾ. പച്ചവെട്ടിക്കടവ് ജംഗ്ഷനിലെ ട്രാൻസ്‌ഫോർമറാകട്ടെ ഫുട്പാത്തിനോട് ചേർന്നാണ്. അപകടകരമായ സ്ഥിതിയിലുള്ള ഈ രണ്ടു ട്രാൻസ്‌ഫോഫോർമറുകൾക്കും സംരക്ഷണ വേലി നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.